2008, ഡിസംബർ 9, ചൊവ്വാഴ്ച

പരസ്യത്തിന്റെ രഹസ്യം


പരസ്യത്തിന്റെ രഹസ്യം
രസ്യങ്ങളില്ലാതെ ഒരു വസ്തുവിന് വിപണിയില്‍ പിടിച്ചു നില്‍ക്കാനാകുമോ? ഉത്തരം ഇല്ലെന്നു തന്നെ അല്ലേ? ഒന്നോര്ത്തുനോക്കൂ - നമ്മള്‍ മാര്ക്ക്റ്റിലേയ്ക്കോ ഷോപ്പോലേയ്ക്കോ പോകുമ്പൊള്‍ പരസ്യത്തില്‍ കേട്ടിട്ടില്ലാത്ത അല്ലെങ്കില്‍ കണ്ടിട്ടില്ലാത്ത സാധനം വാങ്ങാറുണ്ടോ? ഇല്ല ന്നെ. ഇന്നു പരസ്യത്തില്‍ അലിഞ്ഞ ജീവിതമായിരിക്കുന്നു മനുഷ്യരുടേത്. ഇനി എത്ര തന്നെ സാധനത്തിന്റെ നല്ല വശങ്ങള്‍ ഷോപ്പുടമ പറഞ്ഞാലും, കേട്ടിട്ടില്ലാത്ത സാധനം വേണ്ടെന്നു പറഞ്ഞു തള്ളുകയല്ലേ നാം ചെയൂ. അതെ അത്രത്തോളം സ്വാധീനം ചെലുത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു. അതുതന്നെ പരസ്യത്തിന്റെ പരസ്യമായ രഹസ്യവും. മാധ്യമങ്ങള്‍ക്ക് പരസ്യം ആവശ്യമാണ്. പരസ്യങ്ങള്‍ക്ക് മാധ്യമവും. പരസ്യം വരുമ്പോള്‍ റിമോട്ടിലൂടെ ചാനല്‍ മാറ്റിയ കാലമൊക്കെ പോയി. ഇന്നു പരസ്യം കാണാനും താത്പര്യം ഏറി വരികയാണ്. അത് കണ്ടാല്‍ മാത്രമല്ലേ നാളെ അതില്‍ പറയുന്ന സാധനം വാങ്ങാന്‍ പറ്റൂ. മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും പരസ്യത്തിനു അടിമപ്പെട്ടിരിക്കുന്നു. ഒരു ഷോപ്പില്‍ കയറുബോള്‍, എനിക്ക് പരസ്യത്തില്‍ കണ്ട ചേച്ചി പിടിച്ച കുട വേണം, ചേട്ടന്‍ ഇട്ട ഷൂ വേണം എന്ന് വാശിപിടിച്ചു കരയുകയാണ് കുട്ടികള്‍. പരസ്യവാചകങ്ങളും അതിന്റെ വിഷ്വലൈസേഷനുമാണ് ശ്രദ്ധാകേന്ദ്രം. ആകര്‍ഷണം തോന്നുന്ന വാചകങ്ങളിലും അവതരണത്തിലും ഒന്നു ശ്രദ്ധിക്കാത്തവര്‍ ചുരുക്കം. പരസ്യത്തില്‍ പ്രതിപാദിക്കുന്ന വസ്തു മനസ്സിനുള്ളില്‍ സ്ഥാനം പിടിക്കാന്‍ അത്രയും മതി. The taste of India-എന്നും An idea can change your life- എന്നും കേള്‍ക്കുബോള്‍ എന്തിനെക്കുറിച്ചെന്നു കൃത്യമായ് പറയാന്‍ ആര്‍ക്കും കഴിയും. അത് തന്നെയാണ് പരസ്യത്തിന്റെ വിജയവും. ചുരുങ്ങിയ വാചകത്തില്‍ ആകര്‍ഷണതയോടെ വസ്തുവിന്റെ ഗുണമേന്മയും ഉപയോഗലാഭവുമെല്ലാം ഉള്‍പ്പെടുബോള്‍ നമ്മുക്കും ഒന്നു വാങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്ന ആഗ്രഹം ഉണ്ടാകുന്നത് സാധാരണം. പരസ്യം കണ്ടാലും ഇല്ലെങ്കിലും ഗുണമേന്മയുള്ള വാങ്ങണം എന്ന് മാത്രം. പരസ്യങ്ങളില്‍ താത്പര്യം തോനുന്നതില്‍ തെറ്റില്ല. എന്നാല്‍ പരസ്യത്തില്‍ വഞ്ചിതരാകരുത് അന്നതാണ്‌ വിപണിയിലെ വിജയ മന്ത്രം.

2008, ഡിസംബർ 5, വെള്ളിയാഴ്‌ച

യാത്രാമൊഴി

യാത്രാമൊഴി
______________________________പടി ഇറങ്ങുകയാണ്
സ്വപ്‌നങ്ങള്‍ നശിച്ച
വരണ്ട് ഊഷരമായ
ഈ മണ്ണില്‍ നിന്നും .

മഴ പെയ്തു കുതിര്‍ന്ന
സുഖമുള്ള ഓര്‍മ്മകളെ
പിന്നില്‍ ഉപേക്ഷിച്ച്
വിട പറയുകയാണ്.

വേണമെനിക്കൊരു
കറുത്ത താജ്മഹല്‍
എന്‍ വേദനകള്‍ക്ക്
അസ്ഥിമാടമാകാന്‍.

*************

2008, ഡിസംബർ 4, വ്യാഴാഴ്‌ച

സ്വപ്സുന്ദരി
---------------


ഹേ! സുന്ദരീ ...!
സ്വപ്ന സുന്ദരീ ...!

നിന്റെ ആസക്തികള്‍ എത്ര രു‌ക്ഷം
അശ്ലീലച്ചുഴികള് കോരിയിട്ട പുരാതന കാളിന്ദീ
നിന്റെ ഉടലിന്റെ മെഴുകുതിരി ശില്പത്തില്‍
എന്റെ കണ്ണുകള്‍
പൂര്‍ത്തിയാകാത്ത കൊത്തുപണിയിലാണ്.

നിന്റെ രൂപക്കൂടിനു മുന്നില്‍
കരഞ്ഞു തീരുന്ന മെഴുകുതിരിയണു ഞാന്‍

തഴുതിട്ട മുറിയില്‍
നിന്റെ മോഹന നടനം
മരീചികപോലെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന കണ്ണുകള്‍
പോക്കിളിലെ പ്രപഞചവാഹിയായ കിണര്‍
ധാതുക്കളുടെ മൃഷ്ടാന്നഭോജനങ്ങള്‍


ഹേ!
സ്വപ്ന സുന്ദരീ ...!
പ്രണാമം

**********2008, നവംബർ 29, ശനിയാഴ്‌ച

ലോകാവസാനം


ലോകാസാനം
ലോകം അവസാനിക്കുമോ? രാവിലെ എഴുന്നേററത് മുതല്‍ നന്ദനിയെ അലട്ടാന്‍ തുടങ്ങിയതാണ്‌ ചോദ്യം. ബ്രാഹ്മമുഹുര്‍ത്തത്തില്‍ എപ്പോഴോ ഞെട്ടി ഉണര്‍ന്നപ്പോഴാണ് സ്വപ്നത്തിന്റെ ബാക്കി പത്രം പോലെ ചോദ്യം മനസ്സില്‍ വന്നു വീന്നത്. ഒരു seen wise analysis നടത്തുന്നതിനിടയില്‍ നിദ്രയിലേക്ക് വീടും വീണു പോയതിനാല്‍ എപ്പോള്‍ ഏറെയും മറവിയുടെ മു‌ടുപടത്തില്‍ മറഞ്ഞിരിക്കുന്നു.

ഉമ്മറപ്പരിയില്‍ കിടക്കുന്ന പത്രം കണ്ടപ്പോഴും അവള്‍ക്ക് ഓര്‍മ വന്നത് ലോകാവസാനത്തെക്കുറിചാണ് . ഒന്നാം പേജില്‍ ഒരു വന്‍ അഴിമതി കഥ . ഉള്‍ പേജുകളില്‍ ഭീകരവാദം, കൊല, കൊള്ള, പീഡനം, പിടിച്ചുപറി... എല്ലാം ഇന്നലെകളുടെ പുനരഘ്യാനങ്ങള്‍. എന്നിന്റെ പരിച്ഛദം. ഇവ തമ്മില്‍ അടര്‍ത്തി മറ്റനാകാത്ത ഒരു നൈരന്തര്യം ലോകാരംഭം മുതല്‍ തുടരുന്നു. ഒരു പക്ഷേ ഇതു ലോകാവസാനം വരെ തുടര്ന്നേക്കാം. സു‌ര്യനു കീഴെ പുതുതായ് ഒന്നും സംഭവിക്കുന്നില്ല; എല്ലാം പഴയതിന്റെ ആവര്‍ത്തനങ്ങള്‍ മാത്രം - എവിടെയോ വായിച്ചതു അവള്ക്ക് ഓര്മ വന്നു.

രവീന്ദ്രന്‍ സാര്‍ ക്ലാസ്സില്‍ കാര്യമായ് എന്തോ പറയുന്നതിനിടയില്‍ പെട്ടന്നായിരുന്നു ആ ചോദ്യം.
"നന്ദിനീ , why are you so contemplative?...what troubles you?"
ഷെല്ലിയും കീററ്സും സൃഷ്‌ടിച്ച romantic പ്രപഞ്ചത്തില്‍ മുങ്ങിക്കുളിച്ചുനിന്ന ക്ലാസ്സിലെ തന്റെ ഒറ്റപ്പെടല്‍ അവളെ പരിഭ്രമിപ്പിച്ചു.
"സാര്‍
...ലോ...കാ...വാ...സാ...നം."

"ലോകവസാനമോ?"

"അതേ, സാര്‍...ഈ ലോകം അവസാനിക്കുമോ?"

ക്ലാസ്സില്‍ പിന്നെ മുഴങ്ങിക്കേട്ടത് വലിയൊരു പൊട്ടിച്ചിരിയാണ്. ഛെ! വല്ലാത്ത നാണകേട് ആയി
പ്പോയി . വീട്ടില്‍ എത്തിയിട്ടും ആ ചിന്ത അവളെ വിട്ടു മാറിയില്ല.

പുജാമുറിയിലെ നിലവിളക്കിനു ചുറ്റും പറന്നു സ്വയംഹത്യ തിരഞ്ഞെടുക്കുന്ന ഈയാം
പാററകളെ അവള്‍ സങ്കടത്തോടെ നോക്കി നിന്നു. മണ്ണിന്റെ ശാന്തത മാത്രം കണ്ടു ശീലീച്ച യ. മോഹങ്ങള്‍ക്ക് ചിറകുമുളച്ച് പരന്നുയര്‍ന്നപ്പോള്‍ തിരിച്ചറിഞ്ഞ യാഥാര്ത്ഥൃങളില് മനം നൊന്ത് ചെയ്തു പോയതാകാം. അല്ലെങ്കില്‍, ജൈവഗുണങ്ങള്‍ നഷ്ട്ടപ്പെട്ട മണ്ണിന്റെ നിലവിളി സഹിക്കാനാകാതെ ചെയ്തു പോയതാകാം.

ദുഖത്തിന്റെ അസഹ്യതയില്‍ അവള്‍ ടെറസ്സിലേയ്ക്കുള്ള കോണിപ്പടികള്‍ കയറി. അന്ധകാരം മൂടിയ ആകാശം; പ്രകാശത്തിന്റെ ഒരു കണിക പോലും എങ്ങും ഇല്ല. അവള്‍ക്കു വല്ലാത്ത നിരാശ തോന്നി. ആ നക്ഷത്രങ്ങള്‍ നോക്കി നില്ക്കാന്‍ എന്തുരസമായിരുന്നു.

പതിവുപോലെ അമ്മയുമായ് ഒരങ്കം കുറിക്കാനായ് നന്ദിനി അടുക്കളയിലേയ്ക്ക് നടന്നു.
അവിടെയെത്തിയപ്പോള്‍ അമ്മ പരാതികലുരെ ഭാണ്ടക്കെട്ട് അവള്‍ക്കുമുന്നില്‍ അഴിച്ചു തുടങ്ങി. അച്ഛന്‍ ഈയിടെയായുള്ള ഉത്തരവാദിതത്വമില്ലായ്മ... സ്നേഹക്കുറവ്...തനിക്കിനി ഇവിടെ യാതൊരു റോളുമില്ലെന്നു മനസ്സിലാക്കി അവള്‍ മെല്ലെ TV-ക്കു മുന്നിലേക്കു പിന്‍വലിഞ്ഞു.

M.L. ഗുപ്തയുടെ 'Terror On War' ന്റെ ആദ്യ പെജുകളൊന്നില് കണ്ണും നട്ടിരുന്ന അവളുടെ കാതിലേക്ക് മഴ ആര്‍ത്തിരമ്പിയെത്തി. കണ്ണാടിജാലകത്തിലൂടെ അവള്‍ പുറത്തേക്ക് നോക്കി.ഫണം വിടര്‍ത്തി ആടുന്ന കാറ്റ്. പാടത്തു വിരിച്ച പച്ചപ്പട്ടില്‍ മഴത്തുള്ളികള്‍ വെള്ളിനൂലുകള്‍ കോര്‍ക്കുന്നു. കടുത്ത ഭീതിയുടെയും ദുരന്തത്തിന്റെയും ബോധമുണര്ത്തി വീശിയടിക്കുന്ന കാറ്റിനു ശക്തിയേറി വന്നു. വിഹ്വലതകള്‍ അവളുടെ മനസ്സിനെ വിറകൊള്ളിച്ചു.

സമയം കടന്നുപോയി. അന്തരീക്ഷം കാറും കോളും അടങ്ങിയ കടല്‍ പോലെ ശാന്തം. യാദൃശ്ചികമായ് വിരുന്നു വന്ന ഏകാന്തതയെക്കുറിച്ച് അവളപ്പോള്‍ ബോധവതിയായി. ഏകാന്തത ചിലപ്പോള്‍ ഒരു അനുഗ്രഹമാണ്.

അത്താഴത്തിനിരുനപ്പോള് ആകെ മൂഡിയായിരിക്കുന്നതിന്റെ പേരില്‍ അമ്മയുടെ ചോദ്യം ചെയ്യല്‍. അവള്‍ക്കൊന്നും സംസാരിക്കാന്‍ തോന്നിയില്ല. ഖനീഭവിച്ച മൌനത്തിന്റെ ആന്തരിക ശ്രുതികള്‍ അവിടെ ഓളംതല്ലി. ഭക്ഷന്നം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.

ലൈറ്റനണച്ചു കിടക്കനാഞ്ഞപ്പോഴാന്‍ രണ്ടു മൂന്നു ദിവസമായ്‌ കരസ്പര്‍ശമേല്‍ക്കാതെ അനാഥമായി കിടക്കുന്ന ആ ഡയറിയെക്കുറിച്ച് അവള്‍ ഓര്‍ത്തത്.

മനസ്സിലേക്ക് പടര്‍ന്നു കയറുന്ന അസ്വസ്ഥത.

ഗഹനമായ ചിന്തയ്ക്കൊടുവില്‍ അവള്‍ എഴുതിത്തുടങ്ങി.

- ലോകം ...അത് നിശ്ചയമായും അവസാനിക്കും. പക്ഷെ, ദൈവത്തിന്റേതായിരിക്കില്ല, മനുഷ്യന്റെ കരമായിരിക്കും അതിന് പിന്നില്‍.

അവള്‍ ലൈറ്റണച്ചു.

തന്നെ ചൂഴ്ന്നു നില്ക്കുന്ന ഇരുളിലേയ്ക്കു തുറിച്ചു നോക്കിക്കൊണ്ട് അവള്‍ കിടന്നു. ദൂരെ എവിടെയോനിന്ന്‍ ഉയര്‍്ന്നു കേള്‍ക്കുന്ന ശ്വനന്മാരുടെ ഓരിയിടല്‍.

അവള്‍ മെല്ലെ ഇരുളില്‍ ലയിച്ചു.
ഇരുള്‍ പതിയെ സ്വപ്നത്തില്‍ ലയിച്ചു.

കുതിരപ്പുരത്ത്തെ സുന്ദരനായ സ്വര്ണ്ണമുടിക്കാരന്‍. അവള്‍ ഗന്ധര്‍വ്വസാനിധ്യത്തോട് ചേര്‍ന്നിരുന്നു. അവന്‍ അവളെ "ലെജ്ജാവതീ..." ന്നു നീട്ടിവിളിച്ചു. തിരിച്ചറിയാനാകാത്ത ഒരായിരം വികാരങ്ങള്‍ കണ്ണുകളില്‍ മിന്നിമറഞ്ഞു. നേര്മ്മയാര്‍ന്ന ശബ്ദത്തില്‍ അവള്‍ അവനെ റെമോ ന്നു വിളിച്ചു.

വിശാലമായ പുല്മേടുകളിലൂടെ...വന്‍ മലയിടുക്കുകളിലൂടെ...ഗിരിശൃംഗങളിലൂടെ അവന്‍ വെളുത്ത കുതിരയെ പായിച്ചു.

കുറേ ചെന്നപ്പോള്‍ അവള്‍ പറഞ്ഞു, "വാ റെമോ നമ്മുക്കിനി പൂന്തോട്ടത്തിലേയ്ക്കു പോകാം. ...പൂബാറ്റകളേപ്പോലെ പാറിപ്പറക്കാം... പൂവുകളില്‍ തേന്‍ നുകര്‍ന്നു രസിക്കാം..."

ഇതു പറയുബോള്‍ അവളുടെ കണ്ണുകളില്‍ ലജ്ജയുടെ തിരയിളക്കം.

സ്വപ്നത്തിനു പിന്നെയും ദൈര്‍ഖ്യമേറിക്കൊണ്ടിരുന്നു.
*******************************************************

2008, നവംബർ 27, വ്യാഴാഴ്‌ച

കലിയുഗം


ലിയുഗം

ഇത് കലിയുഗം
ഇവിടെ പണമാണ് സര്‍വവും
ഭൌതിക്ത ഒരു ദര്‍ശനമാണ്
സ്വാര്തഥ ശീലവും
പണം ഒരു ഗ്രഹവും
ചുറ്റും കറങ്ങുന്ന
മനുഷ്യന്‍ ഉപഗ്രഹവും.
**************


അനുയായികള്‍