ലോകാവസാനം
ലോകം അവസാനിക്കുമോ? രാവിലെ എഴുന്നേററത് മുതല്‍ നന്ദനിയെ അലട്ടാന്‍ തുടങ്ങിയതാണ് ഈ ചോദ്യം. ബ്രാഹ്മമുഹുര്‍ത്തത്തില്‍ എപ്പോഴോ ഞെട്ടി ഉണര്‍ന്നപ്പോഴാണ് സ്വപ്നത്തിന്റെ ബാക്കി പത്രം പോലെ ആ ചോദ്യം മനസ്സില്‍ വന്നു വീന്നത്. ഒരു seen wise analysis നടത്തുന്നതിനിടയില്‍ നിദ്രയിലേക്ക് വീടും വീണു പോയതിനാല്‍ എപ്പോള്‍ ഏറെയും മറവിയുടെ മുടുപടത്തില്‍ മറഞ്ഞിരിക്കുന്നു.രവീന്ദ്രന്‍ സാര്‍ ക്ലാസ്സില്‍ കാര്യമായ് എന്തോ പറയുന്നതിനിടയില്‍ പെട്ടന്നായിരുന്നു ആ ചോദ്യം.
"നന്ദിനീ , why are you so contemplative?...what troubles you?"
ഷെല്ലിയും കീററ്സും സൃഷ്‌ടിച്ച romantic പ്രപഞ്ചത്തില്‍ മുങ്ങിക്കുളിച്ചുനിന്ന ക്ലാസ്സിലെ തന്റെ ഒറ്റപ്പെടല്‍ അവളെ പരിഭ്രമിപ്പിച്ചു.
"സാര്‍...ലോ...കാ...വാ...സാ...നം."
"ലോകവസാനമോ?"
"അതേ, സാര്‍...ഈ ലോകം അവസാനിക്കുമോ?"
ക്ലാസ്സില്‍ പിന്നെ മുഴങ്ങിക്കേട്ടത് വലിയൊരു പൊട്ടിച്ചിരിയാണ്. ഛെ! വല്ലാത്ത നാണകേട് ആയിപ്പോയി . വീട്ടില്‍ എത്തിയിട്ടും ആ ചിന്ത അവളെ വിട്ടു മാറിയില്ല.
പുജാമുറിയിലെ നിലവിളക്കിനു ചുറ്റും പറന്നു സ്വയംഹത്യ തിരഞ്ഞെടുക്കുന്ന ഈയാം പാററകളെ അവള്‍ സങ്കടത്തോടെ നോക്കി നിന്നു. മണ്ണിന്റെ ശാന്തത മാത്രം കണ്ടു ശീലീച്ച യ. മോഹങ്ങള്‍ക്ക് ചിറകുമുളച്ച് പരന്നുയര്‍ന്നപ്പോള്‍ തിരിച്ചറിഞ്ഞ യാഥാര്ത്ഥൃങളില് മനം നൊന്ത് ചെയ്തു പോയതാകാം. അല്ലെങ്കില്‍, ജൈവഗുണങ്ങള്‍ നഷ്ട്ടപ്പെട്ട മണ്ണിന്റെ നിലവിളി സഹിക്കാനാകാതെ ചെയ്തു പോയതാകാം.
ദുഖത്തിന്റെ അസഹ്യതയില്‍ അവള്‍ ടെറസ്സിലേയ്ക്കുള്ള കോണിപ്പടികള്‍ കയറി. അന്ധകാരം മൂടിയ ആകാശം; പ്രകാശത്തിന്റെ ഒരു കണിക പോലും എങ്ങും ഇല്ല. അവള്‍ക്കു വല്ലാത്ത നിരാശ തോന്നി. ആ നക്ഷത്രങ്ങള്‍ നോക്കി നില്ക്കാന്‍ എന്തുരസമായിരുന്നു.
പതിവുപോലെ അമ്മയുമായ് ഒരങ്കം കുറിക്കാനായ് നന്ദിനി അടുക്കളയിലേയ്ക്ക് നടന്നു.
അവിടെയെത്തിയപ്പോള്‍ അമ്മ പരാതികലുരെ ഭാണ്ടക്കെട്ട് അവള്‍ക്കുമുന്നില്‍ അഴിച്ചു തുടങ്ങി. അച്ഛന്‍ ഈയിടെയായുള്ള ഉത്തരവാദിതത്വമില്ലായ്മ... സ്നേഹക്കുറവ്...തനിക്കിനി ഇവിടെ യാതൊരു റോളുമില്ലെന്നു മനസ്സിലാക്കി അവള്‍ മെല്ലെ TV-ക്കു മുന്നിലേക്കു പിന്‍വലിഞ്ഞു.
M.L. ഗുപ്തയുടെ 'Terror On War' ന്റെ ആദ്യ പെജുകളൊന്നില് കണ്ണും നട്ടിരുന്ന അവളുടെ കാതിലേക്ക് മഴ ആര്‍ത്തിരമ്പിയെത്തി. കണ്ണാടിജാലകത്തിലൂടെ അവള്‍ പുറത്തേക്ക് നോക്കി.ഫണം വിടര്‍ത്തി ആടുന്ന കാറ്റ്. പാടത്തു വിരിച്ച പച്ചപ്പട്ടില്‍ മഴത്തുള്ളികള്‍ വെള്ളിനൂലുകള്‍ കോര്‍ക്കുന്നു. കടുത്ത ഭീതിയുടെയും ദുരന്തത്തിന്റെയും ബോധമുണര്ത്തി വീശിയടിക്കുന്ന കാറ്റിനു ശക്തിയേറി വന്നു. വിഹ്വലതകള്‍ അവളുടെ മനസ്സിനെ വിറകൊള്ളിച്ചു.
സമയം കടന്നുപോയി. അന്തരീക്ഷം കാറും കോളും അടങ്ങിയ കടല്‍ പോലെ ശാന്തം. യാദൃശ്ചികമായ് വിരുന്നു വന്ന ഏകാന്തതയെക്കുറിച്ച് അവളപ്പോള്‍ ബോധവതിയായി. ഏകാന്തത ചിലപ്പോള്‍ ഒരു അനുഗ്രഹമാണ്.
അത്താഴത്തിനിരുനപ്പോള് ആകെ മൂഡിയായിരിക്കുന്നതിന്റെ പേരില്‍ അമ്മയുടെ ചോദ്യം ചെയ്യല്‍. അവള്‍ക്കൊന്നും സംസാരിക്കാന്‍ തോന്നിയില്ല. ഖനീഭവിച്ച മൌനത്തിന്റെ ആന്തരിക ശ്രുതികള്‍ അവിടെ ഓളംതല്ലി. ഭക്ഷന്നം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.
ലൈറ്റനണച്ചു കിടക്കനാഞ്ഞപ്പോഴാന്‍ രണ്ടു മൂന്നു ദിവസമായ് കരസ്പര്‍ശമേല്‍ക്കാതെ അനാഥമായി കിടക്കുന്ന ആ ഡയറിയെക്കുറിച്ച് അവള്‍ ഓര്‍ത്തത്.
മനസ്സിലേക്ക് പടര്‍ന്നു കയറുന്ന അസ്വസ്ഥത.
ഗഹനമായ ചിന്തയ്ക്കൊടുവില്‍ അവള്‍ എഴുതിത്തുടങ്ങി.
- ലോകം ...അത് നിശ്ചയമായും അവസാനിക്കും. പക്ഷെ, ദൈവത്തിന്റേതായിരിക്കില്ല, മനുഷ്യന്റെ കരമായിരിക്കും അതിന് പിന്നില്‍.
തന്നെ ചൂഴ്ന്നു നില്ക്കുന്ന ഇരുളിലേയ്ക്കു തുറിച്ചു നോക്കിക്കൊണ്ട് അവള്‍ കിടന്നു. ദൂരെ എവിടെയോനിന്ന്‍ ഉയര്‍്ന്നു കേള്‍ക്കുന്ന ശ്വനന്മാരുടെ ഓരിയിടല്‍.
അവള്‍ മെല്ലെ ഇരുളില്‍ ലയിച്ചു.
ഇരുള്‍ പതിയെ സ്വപ്നത്തില്‍ ലയിച്ചു.
കുതിരപ്പുരത്ത്തെ സുന്ദരനായ സ്വര്ണ്ണമുടിക്കാരന്‍. അവള്‍ ആ ഗന്ധര്‍വ്വസാനിധ്യത്തോട് ചേര്‍ന്നിരുന്നു. അവന്‍ അവളെ "ലെജ്ജാവതീ..." എന്നു നീട്ടിവിളിച്ചു. തിരിച്ചറിയാനാകാത്ത ഒരായിരം വികാരങ്ങള്‍ ആ കണ്ണുകളില്‍ മിന്നിമറഞ്ഞു. നേര്മ്മയാര്‍ന്ന ശബ്ദത്തില്‍ അവള്‍ അവനെ റെമോ എന്നു വിളിച്ചു.
വിശാലമായ പുല്മേടുകളിലൂടെ...വന്‍ മലയിടുക്കുകളിലൂടെ...ഗിരിശൃംഗങളിലൂടെ അവന്‍ ആ വെളുത്ത കുതിരയെ പായിച്ചു.
കുറേ ചെന്നപ്പോള്‍ അവള്‍ പറഞ്ഞു, "വാ റെമോ നമ്മുക്കിനി ആ പൂന്തോട്ടത്തിലേയ്ക്കു പോകാം. ...പൂബാറ്റകളേപ്പോലെ പാറിപ്പറക്കാം...ആ പൂവുകളില്‍ തേന്‍ നുകര്‍ന്നു രസിക്കാം..."
ഇതു പറയുബോള്‍ അവളുടെ കണ്ണുകളില്‍ ലജ്ജയുടെ തിരയിളക്കം.
ആ സ്വപ്നത്തിനു പിന്നെയും ദൈര്‍ഖ്യമേറിക്കൊണ്ടിരുന്നു.
അവള്‍ ലൈറ്റണച്ചു.

*******************************************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ