2008, ഡിസംബർ 9, ചൊവ്വാഴ്ച

പരസ്യത്തിന്റെ രഹസ്യം


പരസ്യത്തിന്റെ രഹസ്യം
രസ്യങ്ങളില്ലാതെ ഒരു വസ്തുവിന് വിപണിയില്‍ പിടിച്ചു നില്‍ക്കാനാകുമോ? ഉത്തരം ഇല്ലെന്നു തന്നെ അല്ലേ? ഒന്നോര്ത്തുനോക്കൂ - നമ്മള്‍ മാര്ക്ക്റ്റിലേയ്ക്കോ ഷോപ്പോലേയ്ക്കോ പോകുമ്പൊള്‍ പരസ്യത്തില്‍ കേട്ടിട്ടില്ലാത്ത അല്ലെങ്കില്‍ കണ്ടിട്ടില്ലാത്ത സാധനം വാങ്ങാറുണ്ടോ? ഇല്ല ന്നെ. ഇന്നു പരസ്യത്തില്‍ അലിഞ്ഞ ജീവിതമായിരിക്കുന്നു മനുഷ്യരുടേത്. ഇനി എത്ര തന്നെ സാധനത്തിന്റെ നല്ല വശങ്ങള്‍ ഷോപ്പുടമ പറഞ്ഞാലും, കേട്ടിട്ടില്ലാത്ത സാധനം വേണ്ടെന്നു പറഞ്ഞു തള്ളുകയല്ലേ നാം ചെയൂ. അതെ അത്രത്തോളം സ്വാധീനം ചെലുത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു. അതുതന്നെ പരസ്യത്തിന്റെ പരസ്യമായ രഹസ്യവും. മാധ്യമങ്ങള്‍ക്ക് പരസ്യം ആവശ്യമാണ്. പരസ്യങ്ങള്‍ക്ക് മാധ്യമവും. പരസ്യം വരുമ്പോള്‍ റിമോട്ടിലൂടെ ചാനല്‍ മാറ്റിയ കാലമൊക്കെ പോയി. ഇന്നു പരസ്യം കാണാനും താത്പര്യം ഏറി വരികയാണ്. അത് കണ്ടാല്‍ മാത്രമല്ലേ നാളെ അതില്‍ പറയുന്ന സാധനം വാങ്ങാന്‍ പറ്റൂ. മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും പരസ്യത്തിനു അടിമപ്പെട്ടിരിക്കുന്നു. ഒരു ഷോപ്പില്‍ കയറുബോള്‍, എനിക്ക് പരസ്യത്തില്‍ കണ്ട ചേച്ചി പിടിച്ച കുട വേണം, ചേട്ടന്‍ ഇട്ട ഷൂ വേണം എന്ന് വാശിപിടിച്ചു കരയുകയാണ് കുട്ടികള്‍. പരസ്യവാചകങ്ങളും അതിന്റെ വിഷ്വലൈസേഷനുമാണ് ശ്രദ്ധാകേന്ദ്രം. ആകര്‍ഷണം തോന്നുന്ന വാചകങ്ങളിലും അവതരണത്തിലും ഒന്നു ശ്രദ്ധിക്കാത്തവര്‍ ചുരുക്കം. പരസ്യത്തില്‍ പ്രതിപാദിക്കുന്ന വസ്തു മനസ്സിനുള്ളില്‍ സ്ഥാനം പിടിക്കാന്‍ അത്രയും മതി. The taste of India-എന്നും An idea can change your life- എന്നും കേള്‍ക്കുബോള്‍ എന്തിനെക്കുറിച്ചെന്നു കൃത്യമായ് പറയാന്‍ ആര്‍ക്കും കഴിയും. അത് തന്നെയാണ് പരസ്യത്തിന്റെ വിജയവും. ചുരുങ്ങിയ വാചകത്തില്‍ ആകര്‍ഷണതയോടെ വസ്തുവിന്റെ ഗുണമേന്മയും ഉപയോഗലാഭവുമെല്ലാം ഉള്‍പ്പെടുബോള്‍ നമ്മുക്കും ഒന്നു വാങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്ന ആഗ്രഹം ഉണ്ടാകുന്നത് സാധാരണം. പരസ്യം കണ്ടാലും ഇല്ലെങ്കിലും ഗുണമേന്മയുള്ള വാങ്ങണം എന്ന് മാത്രം. പരസ്യങ്ങളില്‍ താത്പര്യം തോനുന്നതില്‍ തെറ്റില്ല. എന്നാല്‍ പരസ്യത്തില്‍ വഞ്ചിതരാകരുത് അന്നതാണ്‌ വിപണിയിലെ വിജയ മന്ത്രം.

2008, ഡിസംബർ 5, വെള്ളിയാഴ്‌ച

യാത്രാമൊഴി

യാത്രാമൊഴി
______________________________



പടി ഇറങ്ങുകയാണ്
സ്വപ്‌നങ്ങള്‍ നശിച്ച
വരണ്ട് ഊഷരമായ
ഈ മണ്ണില്‍ നിന്നും .

മഴ പെയ്തു കുതിര്‍ന്ന
സുഖമുള്ള ഓര്‍മ്മകളെ
പിന്നില്‍ ഉപേക്ഷിച്ച്
വിട പറയുകയാണ്.

വേണമെനിക്കൊരു
കറുത്ത താജ്മഹല്‍
എന്‍ വേദനകള്‍ക്ക്
അസ്ഥിമാടമാകാന്‍.

*************

2008, ഡിസംബർ 4, വ്യാഴാഴ്‌ച

സ്വപ്സുന്ദരി
---------------


ഹേ! സുന്ദരീ ...!
സ്വപ്ന സുന്ദരീ ...!

നിന്റെ ആസക്തികള്‍ എത്ര രു‌ക്ഷം
അശ്ലീലച്ചുഴികള് കോരിയിട്ട പുരാതന കാളിന്ദീ
നിന്റെ ഉടലിന്റെ മെഴുകുതിരി ശില്പത്തില്‍
എന്റെ കണ്ണുകള്‍
പൂര്‍ത്തിയാകാത്ത കൊത്തുപണിയിലാണ്.

നിന്റെ രൂപക്കൂടിനു മുന്നില്‍
കരഞ്ഞു തീരുന്ന മെഴുകുതിരിയണു ഞാന്‍

തഴുതിട്ട മുറിയില്‍
നിന്റെ മോഹന നടനം
മരീചികപോലെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന കണ്ണുകള്‍
പോക്കിളിലെ പ്രപഞചവാഹിയായ കിണര്‍
ധാതുക്കളുടെ മൃഷ്ടാന്നഭോജനങ്ങള്‍


ഹേ!
സ്വപ്ന സുന്ദരീ ...!
പ്രണാമം

**********



അനുയായികള്‍